Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : 200 Crore

ഓ​ണ​വി​ല്പ​ന: സ​പ്ലൈ​കോ​യു​ടെ വി​റ്റു​വ​ര​വ് 200 കോ​ടി ക​ട​ന്നു

കൊ​ച്ചി: ഓ​ണ​വി​പ​ണി​യി​ല്‍ മു​ന്നേ​റ്റ​വു​മാ​യി സ​പ്ലൈ​കോ. ഈ​മാ​സം ഒ​ന്നു​മു​ത​ല്‍ ഇ​ന്ന​ലെ ഉ​ച്ച​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍​പ്ര​കാ​രം സ​പ്ലൈ​കോ​യു​ടെ വി​റ്റു​വ​ര​വ് 207 കോ​ടി രൂ​പ പി​ന്നി​ട്ടു. ഇ​തി​ല്‍ സ​ബ്‌​സി​ഡി ഇ​ന​ത്തി​ല്‍ 72 കോ​ടി രൂ​പ​യും നോ​ണ്‍​സ​ബ്‌​സി​ഡി ഇ​ന​ത്തി​ല്‍ 135 കോ​ടി രൂ​പ​യു​മാ​ണ് ല​ഭി​ച്ച​ത്. 19 ദി​വ​സ​ത്തി​നി​ടെ 26 ല​ക്ഷ​ത്തോ​ളം ഉ​പ​ഭോ​ക്താ​ക്ക​ള്‍ സ​പ്ലൈ​കോ​യു​ടെ വി​ല്പ​ന​ശാ​ല​ക​ളും ഓ​ണം ഫെ​യ​റു​ക​ളും സ​ന്ദ​ര്‍​ശി​ച്ചു.

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ പ്ര​ത്യേ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച ഫെ​യ​റു​ക​ളി​ല്‍​നി​ന്നു മാ​ത്രം ഏ​ക​ദേ​ശം ര​ണ്ടു കോ​ടി​യു​ടെ വി​റ്റു​വ​ര​വും ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ന​ട​ക്കു​ന്ന മെ​ഗാ ട്രേ​ഡ് ഫെ​യ​റു​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​റ്റു​വ​ര​വ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത് കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ന​ട​ക്കു​ന്ന ഫെ​യ​റി​ലാ​ണ്. ഇ​വി​ടെ 32 ല​ക്ഷ​ത്തി​ന്‍റ വി​റ്റു​വ​ര​വാ​ണു​ണ്ടാ​യ​ത്.

ഈ​മാ​സം 13 ന് ​തി​രു​വ​ന​ന്ത​പു​രം പു​ത്ത​രി​ക്ക​ണ്ടം നാ​യ​നാ​ര്‍ പാ​ര്‍​ക്കി​ല്‍ ആ​രം​ഭി​ച്ച മെ​ഗാ ട്രേ​ഡ് ഫെ​യ​റി​ല്‍​നി​ന്ന് ഇ​തു​വ​രെ 30 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു​വ​ര​വും ല​ഭി​ച്ചു. എ​എ​വൈ വി​ഭാ​ഗ​ത്തി​നു സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന ആ​റു ല​ക്ഷം കി​റ്റു​ക​ളി​ല്‍ 4,32,000 എ​ണ്ണം വി​ത​ര​ണ​ത്തി​നാ​യി റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ എ​ത്തി​ച്ചു​ക​ഴി​ഞ്ഞു. ഇ​ന്ന് മു​ഴു​വ​ന്‍ കി​റ്റു​ക​ളും റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ല​ഭ്യ​മാ​കു​മെ​ന്നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up